07:48am 11 November 2026
NEWS
പാലക്കാട് കാർ മരത്തിലിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം; രണ്ടുപേരുടെ നില ഗുരുതരം
11/11/2026  05:51 AM IST
nila
പാലക്കാട് കാർ മരത്തിലിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം; രണ്ടുപേരുടെ നില ഗുരുതരം

 

പാലക്കാട്: മനിശ്ശീരിയിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. അഞ്ചുപേർ യാത്ര ചെയ്തിരുന്ന കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്. രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരിൽ പനമണ്ണ സ്വദേശി വൈശാഖും ഉൾപ്പെടുന്നു. മറ്റൊരാളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ചൊവ്വാഴ്ച രാത്രി 12.30ഓടെയായിരുന്നു അപകടം. ഷൊർണൂരിൽനിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ മനിശ്ശീരിയിൽവെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരാൾ കാറിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണു. ഇയാൾക്ക് സാരമായ പരിക്കുകളില്ലെന്നാണ് വിവരം.

അപകടം ശ്രദ്ധയിൽപ്പെട്ടതോടെ സമീപത്തുണ്ടായിരുന്ന ഒറ്റപ്പാലം പോലീസ് പട്രോളിങ് സംഘം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. കാറിൽനിന്ന് രണ്ടുപേരെ പുറത്തെടുത്ത് ഉടൻ ആശുപത്രിയിലെത്തിച്ചു. എന്നാൽ രണ്ടുപേർ വാഹനത്തിനുള്ളിൽ കുടുങ്ങിയതോടെ ഷൊർണൂർ അഗ്നിരക്ഷാസേനയുടെ സഹായം തേടി.

സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ അരമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. അപകടത്തിൽ പരിക്കേറ്റവരെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img